വെള്ളാരം കല്ലിലേക്കുള്ള നിങ്ങളുടെ സൃഷ്ടികള്‍ attingalmalayalam@gmail.com എന്ന മെയിലിലേക്ക് അയയ്ക്കുക..

Sunday, 20 July 2014


വിദ്യാരംഗം കലാ സാഹിത്യ വേദി,ആറ്റിങ്ങല്‍ ഉപജില്ല
               പ്രവര്‍ത്തനോത്ഘാടനം

ആറ്റിങ്ങല്‍ ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2014-15 വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനം

ആലന്തറ രംഗപ്രഭാതില്‍ വെച്ച് 16.7.2014 ന് പ്രസിദ്ധ നാടക-സിനിമാ രംഗത്തെ പ്രശസ്തനായ ശ്രീ.അശോക് ശശി നിര്‍വ്വഹിച്ചു.രംഗപ്രഭാത് സെക്രട്ടറി ശ്രീമതി കെ എസ് ഗീത,വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ ശ്രീ പി സജി,ആലന്തറ യു പി എസ് ഹെഡ്മാസ്റ്റര്‍ ശ്രീ എസ് ബാബു,ഉപജില്ലാ കണ്‍വീനര്‍ ശ്രീ,വി സുഭാഷ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് രംഗപ്രഭാതിലെ കൂട്ടുകാര്‍ അവതരിപ്പിച്ച നാടന്‍പാട്ടിന്റെ ആവിഷ്കാരവും,ആലന്തറ യു പി എസിലെ കൂട്ടുകാരുടെ കാവ്യാവിഷ്കാരവും,ശ്രീ,ബി ജയകുമാറിന്റെ നേതൃത്യത്തില്‍ കടങ്കഥാകളരിയും നടന്നു.

കവിതാലാപന സി ഡി പ്രകാശനം 
 വിദ്യാരംഗം ആലന്തറ ഗവ,യു പി സ്കൂള്‍ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ആലന്തറ സ്കൂളിലെ സംഗീതാധ്യാപിക ശ്രീമതി. കെ സി രമാബാബു  ചൊല്ലിയ പുതിയ പാഠപുസ്തകത്തിലെ മലയാള കവിതകളുടെ ആലാപന സി ഡി ഈ ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്തു